Mathrubhumi

പശ്ചിമ ബംഗാളില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു

Posted on: 31 Dec 2009


കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയില്‍ മാവോവാദികള്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തി. മാവോവാദികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

കുന്‍രാം സിംഗ (45), ആനന്ദ സിംഗ (42) എന്നിവരാണ് കൊല്ലപ്പെട്ടത്. സായുധരായ അക്രമിസംഘം ഇവരെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. വനത്തിനുള്ളില്‍ വച്ചാണ് ഇവരുടെ ജഡങ്ങള്‍ കണ്ടെത്തിയത്. ചാരപ്പണിയാണ് കൊലപാതകത്തിന് കാരണമെന്ന് എഴുതി പോസ്റ്ററുകളും ജഡങ്ങള്‍ക്ക് സമീപത്തു നിന്നു ലഭിച്ചിരുന്നു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page