Mathrubhumi

ലാല്‍ഗഢിലെ സ്ഥിതി ആശങ്കാജനകമെന്ന് ചിദംബരം

Posted on: 31 Dec 2009


ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ലാല്‍ഗഢിലെ സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം പ്രസ്താവിച്ചു. മാവോവാദികള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ജൂണില്‍ തന്നെ ആവശ്യത്തിനുള്ള അര്‍ദ്ധ സൈനിക വിഭാഗത്തെ അയച്ചുകൊടുത്തിരുന്നു. മാവോവാദികളുടെ സഹകരണത്തോടെ ഗോത്രവിഭാഗക്കാരാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. മാവോ വേട്ടക്കിടെ പോലീസുകാര്‍ ഗോത്രഗ്രാമങ്ങളില്‍ അക്രമം നടത്തുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം.

ഒറീസയില്‍ മാവോവാദികള്‍ക്കെതിരായ നടപടി എന്നുതുടങ്ങുമെന്ന ചോദ്യത്തിന് നക്‌സലുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിതുടങ്ങിക്കഴിഞ്ഞെന്നന്നും അദ്ദേഹം പറഞ്ഞു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page