Mathrubhumi

തീവ്രവാദക്കേസുകള്‍ ഐ.എന്‍.എ ഏറ്റെടുക്കുന്നതില്‍ തെറ്റില്ല: ചിദംബരം

Posted on: 31 Dec 2009


ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന ബന്ധമുള്ള തീവ്രവാദക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നതില്‍ അപാകതയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു.

കേരളത്തെ അറിയിക്കാതെയാണ് ദേശീയ ഏജന്‍സി തീവ്രവാദക്കേസുകള്‍ ഏറ്റെടുത്തതെന്ന സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്തര്‍ സംസ്ഥാന തീവ്രവാദക്കേസുകള്‍ അന്വേഷിക്കാനാണ് ഐ.എന്‍.എ രൂപവത്കരിച്ചത്.

2009ന് മുമ്പുള്ള കേസായാലും ഐ.എന്‍.എ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും ചിദംബരം പറഞ്ഞു. കേസുകള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിന്റെ പകര്‍പ്പുകള്‍ സംസ്ഥാനങ്ങള്‍ക്ക് അയക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page