നിഫ്ടി 5200 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്തു
Posted on: 31 Dec 2009
മുംബൈ : ഇന്ത്യന്‍ ഓഹരി വിപണി വന്‍ നേട്ടത്തോടെ 2009 വര്‍ഷത്തിലെ അവസാന ദിവസം ക്ലോസ് ചെയ്തു. നിഫ്ടി 31.60 പോയിന്റുയര്‍ന്ന് 5201.05 പോയിന്റിലും സെന്‍സെക്‌സ് 120.99 പോയിന്റുയര്‍ന്ന് 17464.81 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് കഴിഞ്ഞ പത്തൊന്‍പതു മാസക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വ്യാപാരമവസാനിപ്പിച്ചത്.
5171.20 പോയിന്റില്‍ വ്യാപാരം തുടങ്ങിയ നിഫ്ടി ഒരവസരത്തില്‍ 5221.85 പോയിന്റു വരെ ഉയര്‍ന്ന ശേഷമാണ് 5201.05 പോയിന്റില്‍ ക്ലോസ് ചെയ്തത്. 17,365.37 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,530.94 പോയിന്റിലേക്ക് ഉയര്‍ന്ന ശേഷം 17,464.81 പോയിന്റിലും ക്ലോസ് ചെയ്തു.