Mathrubhumi

കൊടുങ്ങല്ലൂരില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു

Posted on: 31 Dec 2009


കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ഏറിയാട് യു ബസാറില്‍ ഇരട്ടകളടക്കം മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. കണിമംഗലം പുതിയ വീട്ടില്‍ സലീമിന്റെ മക്കളായ ജലീഷ, ജസീമ (9), വീട്ടുജോലിക്കാരി ലക്ഷ്മി (14) എന്നിവരാണ് മരിച്ചത്.

കൊടുങ്ങല്ലൂരിലെ അമ്മവീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയകുട്ടികള്‍ വീട്ടുപറമ്പിലെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇവര്‍ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയപ്പോളാണ് ലക്ഷ്മിയും അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് സ്വദേശിനിയാണ് ലക്ഷ്മി.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page