Mathrubhumi

അബ്ദുള്‍ ഹാലിമിനെ കോടതിയില്‍ ഹാജരാക്കി

Posted on: 31 Dec 2009


കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ ഹാലിമിനെ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ജനവരി 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഹാലിമിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റി.

കോഴിക്കോട് സ്‌ഫോടനകേസിന്റെ വിചാരണ ഇനി നടക്കുക സി.ബി.ഐ പ്രത്യേക കോടതിയിലായതിനാലാണ് ഹാലിമിനെ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. രാവിലെ കോഴിക്കോട് സബ്ജയിലില്‍നിന്നും ഹാലിമിനെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. ഹാലിമിന്റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി.



Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page