
കരുനാഗപ്പള്ളി അപകടം: ടാങ്കറിലെ തീ അണച്ചു
Posted on: 31 Dec 2009
കരുനാഗപ്പള്ളി: കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീ പിടിച്ച പാചക വാതക ടാങ്കറിലെ തീ പൂര്‍ണ്ണമായും അണച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 25 ഓളം ഫയര്‍ എഞ്ചിനുകളും 150 ഓളം അഗ്നിശമന സേനാംഗങ്ങളും ആറു മണിക്കൂറോളം കഠിനാധ്വാനം ചെയ്ത ശേഷമാണ് രാവിലെ 11 മണിയോടെ തീ അണച്ചത്. ഇതിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീ പിടിച്ച ടാങ്കറിലേക്ക് നേരിട്ട് വെള്ളം ഒഴിക്കാതെ സമീപത്ത് തണുപ്പ് നിലനിര്‍ത്തി വാതകം മുഴുവന്‍ കത്തിത്തീരാന്‍ അനുവദിച്ചാണ് തീ കെടുത്തിയത്.







