
സച്ചിനും സൗരവിനും ഇനി ട്രെയിനില്‍ സൗജന്യ യാത്ര
Posted on: 24 Dec 2009

കൊല്‍ക്കത്ത: ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിനും സൗരവ് ഗാംഗുലിക്കും കുടുംബത്തോടൊപ്പം ഇനി ട്രെയിനില്‍ സൗജന്യ യാത്ര. ആജീവനാന്തം ഒന്നാം ക്ലാസ് എ.സി കോച്ചില്‍ യാത്ര ചെയ്യാനുള്ള പാസാണ് ഇരുവര്‍ക്കും നല്‍കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മമത ബാനര്‍ജി സൗജന്യ പാസ് അദ്ദേഹത്തിന് കൈമാറിയത്. സൗരവിനുള്ള പാസും അടുത്തു തന്നെ അദ്ദേഹത്തിന് നല്‍കുമെന്ന് മമത ചടങ്ങില്‍ അറിയിച്ചു.







