Mathrubhumi

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: 09 Dec 2009


മുംബൈ : ഇന്നലെ നേട്ടത്തില്‍ വ്യാപാരമസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടം രേഖപ്പെടുത്തി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 102.46 പോയിന്റും നിഫ്റ്റി 35.95 താഴ്ന്നാണ് ഇന്ന് വ്യാപരമസാനിപ്പിച്ചത്. മെറ്റല്‍, ബാങ്കിങ്ങ്, എഫ്. എം. സി. ജി, പവര്‍ മേഖലകളിലെ ഓഹരികളുടെ വില്‍പ്പന കൂടിയത് വിപണിക്ക് തിരിച്ചടിയായി.

17, 204.32 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,057.37 എന്ന നിലയിലേക്ക് താഴ്ന്നതിനു ശേഷം 17,125.22 എന്ന നിലയിലാണ് ക്ലോസ് ചെയ്തത് 5147.65 പോയന്റില്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി ഒരവസരത്തില്‍ 5090.60 എന്ന നിലയിലേക്ക് താഴ്ന്നതിനു ശേഷം 5112.00 പോയന്റിലും ക്ലോസ് ചെയ്തു.

നഷ്ടത്തലായ ഓഹരികള്‍ : ടാറ്റാ സ്റ്റീല്‍ (4.10%), സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് (3.42%), ഹില്‍ഡാല്‍ക്കൊ (2.98%), സെയില്‍ (2.94%), എച്ച.ഡി.എഫ്.സി (2.65%)

ലാഭം നേടിയ ഓഹരികള്‍ : ഐഡിയ സെല്ലുലാര്‍ (3.96%), മാരുതി സുസുക്കി (2.72%), റിലയന്‍സ് പവര്‍(2.32%), എച്ച്. സി. എല്‍ ടെക്ക് (1.83%), ഹീറോ ഹോണ്ട (1.74%)



Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page