Mathrubhumi

ഐ.ടി കമ്പനികള്‍ തീവ്രവാദികള്‍ ലക്ഷ്യംവച്ചേക്കാം: ജി.കെ.പിള്ള

Posted on: 09 Dec 2009


ന്യൂഡല്‍ഹി: ലോകപ്രശസ്തമായ ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ ആക്രമണത്തിനായി തീവ്രവാദികള്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തരസെക്രട്ടറി ജി.കെ.പിള്ള പറഞ്ഞു. തീരപ്രദേശങ്ങളിലെ ആണവ നിലയങ്ങള്‍ക്കും എണ്ണശുദ്ധീകരണ ശാലകള്‍ക്കും ഭീഷണി ഏറെയാണെന്ന് തീവ്രവാദ ഭീഷണി സംബന്ധിച്ച സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മുന്‍നിര ഐ.ടി കമ്പനികളാണ് ഇന്ത്യയിലുള്ളത്. ഇവയെ തകര്‍ക്കാന്‍ തീവ്രവാദികള്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഐ.ടി കമ്പനികള്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഐ.ടി സ്ഥാപനങ്ങള്‍ അടക്കമുള്ളവയുടെ സംരക്ഷണത്തില്‍ സര്‍ക്കാരും സഹകരിക്കുന്നുണ്ട്.

28,350 കോടി ആയിരുന്നു 2000-01 ലെ ഇന്ത്യയുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി. 2008- 09 ല്‍ ഇത് 2,16,300 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിനിടയിലും സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍നിന്ന് ഇന്ത്യയ്ക്ക് വന്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. തെക്കന്‍ തീരത്തുള്ള ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ അടക്കമുള്ളവയ്ക്കും സംരക്ഷണം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. തെക്കന്‍ തീരത്തുള്ള ആറ് എണ്ണ ശുദ്ധീകരണ ശാലകളും സംരക്ഷിക്കേണ്ടതുണ്ടെന്ന് ജി.കെ.പിള്ള പറഞ്ഞു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page