Mathrubhumi

അഞ്ച് നഗരങ്ങളില്‍ സായാഹ്ന കോടതികള്‍ സ്ഥാപിക്കും

Posted on: 09 Dec 2009


തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നഗരങ്ങളില്‍ സായാഹ്നകോടതികള്‍ സ്ഥാപിക്കും. നിലവിലുള്ള കെട്ടിടങ്ങളും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തിയായിരിക്കും സായാഹ്നകോടതികള്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീനഗരങ്ങളിലായിരിക്കും ഇവ രൂപവല്‍ക്കരിക്കുക.

വര്‍ദ്ധിച്ചുവരുന്ന പെറ്റികേസുകള്‍ തീര്‍പ്പാക്കാനാണ് പുതിയ കോടതികള്‍ സ്ഥാപിക്കുന്നത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍ രൂപവല്‍ക്കാനും ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page