വിലക്കയറ്റം നേരിടാന്‍ 140 മാവേലിഹോട്ടലുകള്‍
Posted on: 09 Dec 2009
തിരുവനന്തപുരം: വിലക്കയറ്റം നേരിടാനായി സംസ്ഥാനത്ത് 140 മാവേലി ഹോട്ടലുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 10 -15 രൂപയ്ക്ക് ഉച്ചയൂണ്‍ നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിലും 10 വീതം ഹോട്ടലുകളായിരിക്കും തുടങ്ങുകയെന്നും മന്ത്രിസഭാ തീരുമാനം വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
ഈ മാസം 15നകം മാവേലി ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങും. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി അനുവദിച്ച തുകയില്‍നിന്നും ഈ ഹോട്ടലുകള്‍ക്കുള്ള പണം അനുവദിക്കും.
സബ്‌സിഡി നിരക്കില്‍ കിലോയ്ക്ക 25 രൂപയ്ക്ക് പൊതുജനങ്ങള്‍ക്ക് പഞ്ചസാര വിതരണം ചെയ്യും. എ.പി.എല്‍ വിഭാഗക്കാര്‍ക്ക് സബ്‌സിഡി നിരക്കില്‍ 13 രൂപയ്ക്ക് അരിനല്‍കും. കിലോയ്ക്ക് നാലുരൂപയോളം സബ്‌സിഡിയായി നല്‍കാനാണ് തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഗോതമ്പ് സപ്ലൈകോ വഴി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.