Mathrubhumi

കെ.എസ്.ആര്‍.ടി.സിയുടെ 1070 കോടി കടബാധ്യത എഴുതിത്തള്ളി

Posted on: 09 Dec 2009


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ 1070 കോടി രൂപയുടെ കടബാധ്യത എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 250,38 കോടി രൂപ സര്‍ക്കാരിന്റെ ഉടമസ്ഥ ഓഹരിയാക്കാനും തീരുമാനമായിട്ടുണ്ട്.

2008 മാര്‍ച്ച് 31 വരെ യുള്ള കടബാധ്യതയുടെ പിഴയും പിഴപ്പലിശയും ഒഴിവാക്കുന്നതോടൊപ്പം 622 കോടി രൂപയുടെ മോട്ടോര്‍വാഹനകുടിശ്ശികയും ഒഴിവാക്കും.

കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട്, പന്തീരങ്കാവ് വില്ലേജുകളിലെ സൈബര്‍ പാര്‍ക്കുകള്‍ക്കായുള്ള സ്ഥലം ഫാസ്റ്റ്ട്രാക്ക് രീതിയില്‍ ഏറ്റെടുക്കാനായി നിര്‍ദേശിക്കപ്പെട്ട ഭൂമിവിലയ്ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് 46804 തൊഴിലാളികള്‍ക്ക് മത്സ്യഫെഡിന്റെ പ്രാഥമിക സംഘങ്ങള്‍ വഴി നല്‍കിയ 120 കോടിയുടെ കടം എഴുതിത്തള്ളും. 9891 മത്സത്തൊഴിലാളികള്‍ വീടുവെക്കാന്‍ ഹഡ്‌കോ വഴി എടുത്ത 11 കോടിയുടെ കടവും എഴുതിത്തള്ളും.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page