
അന്യസംസ്ഥാനങ്ങളില്‍ നിന്നും മണല്‍ കൊണ്ടുവരും
Posted on: 09 Dec 2009

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും മണല്‍കൊണ്ടുവരാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ മണല്‍ക്ഷാമം പരിഹരിക്കാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
സംസ്ഥാനത്തെ ഡാമുകളില്‍ അടിഞ്ഞുകൂടിയ മണല്‍ ഖനനം ചെയ്യുന്നതുപഠിക്കാനായി അഞ്ചംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ധനം, വ്യവസായം, വൈദ്യുതി, ജലവിഭവം, റവന്യു വകുപ്പുകളുടെ മന്ത്രിമാരാണ് ഉപസമിതിയിലുള്ളത്.
മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് 150 കോടി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.







