നാഗപട്ടണത്ത് ബസ് നദിയിലേയ്ക്കു മറിഞ്ഞ് പത്തു പേര്‍ മരിച്ചു
Posted on: 03 Dec 2009
ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് സ്‌കൂള്‍ വാന്‍ തടാകത്തിലേയ്ക്കുമറിഞ്ഞ് ഒമ്പത് വിദ്യാര്‍ഥികളും അധ്യാപികയും മരിച്ചു. അഞ്ചുപേരെ കാണാതായി.
നാഗപട്ടണം ജില്ലയില്‍ വേദാരണ്യത്തിനുസമീപത്തുള്ള കത്തിരിപുള്ളം ഗ്രാമത്തിലെ ദേവി നഴ്‌സറി സ്‌കൂളിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. 11 പേരെ നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈയില്‍നിന്ന് 350 കിലോമീറ്റര്‍ അപകടമുണ്ടായത്. 25 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് വാനിലുണ്ടായിരുന്നത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി കരുണാനിധി അഞ്ചര ലക്ഷംരൂപവീതം ധനസഹായം അനുവദിച്ചു.