
രാജ് താക്കറെയ്ക്ക് ജാമ്യമില്ലാ വാറണ്ട്
Posted on: 03 Dec 2009
പട്‌ന: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയ്ക്ക് ബിഹാറിലെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ബീഹാറികള്‍ക്കെതിരെ പ്രസംഗിച്ചതിന് മുസാഫര്‍പുര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സഹേബ് കൗഷര്‍ ആണ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. താക്കറെയെ ജനവരി നാലിനുമുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ മുംബൈ പോലീസ് കമ്മീഷണറോടാണ് ഉത്തരവിട്ടിട്ടുള്ളത്.







