പഴശ്ശിരാജ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കില്ല
Posted on: 02 Dec 2009
ന്യൂഡല്‍ഹി: മലയാള സിനിമയായ പഴശ്ശിരാജ ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്ന് സിനിമ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കില്ല.
ചിത്രത്തിന്റെ മികവ് തീരുമാനിക്കാന്‍ കോടതിക്കാവില്ലെന്നും അത് ജൂറിയുടെ കടമയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഫിലിം ഫെസ്റ്റിവല്‍ അവസാനിക്കാറായതു കൊണ്ടും ഡല്‍ഹി ഹൈക്കോടതിക്ക് നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകാത്ത സാഹചര്യത്തിലും ഇപ്പോള്‍ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നും കോടതി പറഞ്ഞു.