Mathrubhumi

കാര്‍ബൈഡ് ഫാക്ടറി തുറക്കില്ല: 'വഞ്ചന' തുടരുന്നു

Posted on: 27 Nov 2009




ഭോപ്പാല്‍: ഇഞ്ചിഞ്ചായി മരിക്കുന്ന പാവങ്ങളായ വിഷവാതക ദുരിതരെ ബലിയാടുകളാക്കിയുള്ള ഭരണകര്‍ത്താക്കളുടെ വഞ്ചനയും കള്ളക്കളിയും കാല്‍നൂറ്റാണ്ട്്് തികയുമ്പോഴും തുടരുകയണോ? മദ്ധ്യപ്രദേശ് ഹൈക്കോടതി അനുവദിച്ചിട്ടും ദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു യൂണിയന്‍ കാര്‍ബൈഡ്്് ഫാക്ടറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനം ബി.ജെ.പി. നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അവസാനനിമിഷം ഉപേക്ഷിച്ചത്് നിക്ഷിപ്ത താല്്്്്്്്്്്്്പര്യങ്ങളുടെ പേരിലാണന്ന്് ആരോപണങ്ങളുയര്‍ന്നു കഴിഞ്ഞു.അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടങ്ങളുടെ പേരിലാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

ഫാക്ടറി വളപ്പിന്നുള്ളില്‍ മാരകമായ ഖരമാലിന്യങ്ങളുണ്ടെന്നും ഇല്ലെന്നുമായ തര്‍ക്കമാണ് വിവാദമുയര്‍ത്തുന്നത്. യൂണിയന്‍ കാര്‍ബൈഡ് ഏറ്റെടുത്ത ഡൗ കെമിക്കല്‍സിന്റെ ചുവടുപിടിച്ച് ഫാക്ടറി പരിസരം മാലിന്യമുക്തമാണെന്ന്്്്്്് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോള്‍ അത് ശരിയല്ലെന്നാണ് വേണ്ടത്ര തെളിവുകളോടെ ദുരിതബാധിതരെ സഹായിക്കുന്ന സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. മാലിന്യങ്ങളില്ലെന്ന്
ഉറപ്പുവരുത്താനാണ് ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായി ഇരുപത്തിയഞ്ചാം വാര്‍ഷികവേളയില്‍ ഫാക്ടറി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് നവംബര്‍ ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഹൈക്കോടതിയാകട്ടെ ചില നിബന്ധനകള്‍ക്കു വിധേയമായി അനുമതി നല്‍കുകയും ചെയ്തു.അപ്പോഴാണ് സര്‍ക്കാര്‍ മാറ്റിപ്പറയുന്നത്.

ഭഭതിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കാന്‍ ഞങ്ങളില്ല.തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവരിയില്‍ ഫാക്ടറി തുറന്ന് കൊടുക്കും''ദുരിതാശ്വാസവകുപ്പിന്റെ ചുമതലയുള്ള മുന്‍ മുഖ്യമന്ത്രി കുടിയായ ബാബു ലാല്‍ ഗോര്‍ പറഞ്ഞു. ഫാക്ടറി പരിസരം സുരക്ഷിതമാണന്ന് അവകാശപ്പെട്ടുകൊണ്ടു പ്രഖ്യാപനം വരുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പിന്റെ കാര്യം സര്‍ക്കാരിന്ന് അറിയാമായിര്ുന്നെന്നാണ് ഭോപ്പാല്‍ ഗ്യാസ് പീഡിത് സംഘര്‍ഷ് സമിതിക്കാര്‍ പറയുന്നത്. കണ്ണടച്ച് ഇരുട്ടാക്കുന്ന ശ്രമത്തിലൂടെ ദുരിതബാധിതരേയും ജനങ്ങളേയും ഭകുരങ്ങുകളിപ്പിക്കുകയാണ്.

അമേരിക്കന്‍ ബഹുരാഷ്ട്രകുത്തക കമ്പനിയായ ഡൗ കെമിക്കല്‍സിനെ സഹായിക്കാനുള്ള ഗൂഡശ്രമമാണ് ഇതിന്ന് പിന്നിലെന്ന് ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘടന്‍ നേതാവ് അബ്ദുള്‍ ജബ്ബാര്‍ ആരോപിച്ചു. ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുകയാണ് സര്‍ക്കാരിന്റെ മറ്റൊരു ഉദ്ദേശമെന്നും ജബ്ബാര്‍ പറഞ്ഞു.

വി.രാജഗോപാല്‍
Pathravarthakal

News in this Section