Mathrubhumi

കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യക്ക് വിജയം രണ്ട് വിക്കറ്റ് അകലെ

Posted on: 28 Nov 2009




കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയത്തിലേക്ക്. നാലാം ദിവസം നാല് വിക്കറ്റിന് 57 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്ക ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ എട്ടിന് 206 എന്ന നിലയിലാണ്. രാവിലെ ആദ്യ സെഷനില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യ പിടിമുറുക്കുകയായിരുന്നു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ലങ്കയ്ക്ക് 207 റണ്‍സ് കൂടി എടുക്കണം. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ ശ്രീശാന്തിന് പക്ഷേ ഇന്ന് വിക്കറ്റൊന്നും ലഭിച്ചില്ല.
Pathravarthakal

News in this Section