Mathrubhumi

പിണറായിക്കെതിരെ ഇ മെയില്‍ പ്രചരിപ്പിച്ചതിന് 2 പേര്‍ അറസ്റ്റില്‍

Posted on: 22 Nov 2009



കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇ മെയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ഭരണിക്കാവ് സ്വദേശി മനോജ്, ഏറ്റുമാനൂര്‍ സ്വദേശി കാര്‍ത്തിക്ക് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഗള്‍ഫിലെ ഒരു വ്യവസായിയുടെ കുന്നംകുളത്തുള്ള വീട് പിണറായിയുടേതാണെന്ന് ചിത്രം സഹിതം ഇ മെയില്‍ സന്ദേശം അയച്ച കേസിലാണ് അറസ്റ്റ്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ പിണറായി വിജയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സൈബര്‍ സെല്ലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page