Mathrubhumi

അസമില്‍ ഇരട്ടസ്‌ഫോടനം: അഞ്ച് മരണം

Posted on: 22 Nov 2009


More Photos
ഗുവാഹട്ടി: അസമിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ഗുവാഹട്ടിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ നാല്‍ബാരി ജില്ലയിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 40 മിനിറ്റിടെയായിരുന്നു രണ്ട്‌സ്‌ഫോടനങ്ങളും നടന്നത്.
നാല്‍ബാരിയിലെ ഒരു പോലീസ് സ്‌റ്റേഷന് പുറത്ത് രാവിലെ 10.15 ഓടുകൂടിയാണ് ആദ്യത്തെ സ്‌ഫോടനമുണ്ടായത്. സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് ഇവിടെ പൊട്ടിത്തെറിച്ചതെന്ന് പോലീസ് അറിയിച്ചു. ആദ്യ സ്‌ഫോടനം നടന്നതിന് 20 മീറ്റര്‍ മാത്രം അകലെയായിട്ടാണ് ഏറെ വൈകാതെ രണ്ടാമത്തെ പൊട്ടിത്തെറിയുണ്ടായത്.

ഇതിനിടെ നാല്‍ബാരിയില്‍ തന്നെ ഗോപാല്‍ ബസാറില്‍ മൂന്നാമതൊരു സ്‌ഫോടനം കൂടി നടന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് പടക്കം പൊട്ടിച്ചതാണെന്ന് പിന്നീട് വ്യക്തമായി. പരിക്കറ്റവരെ നാല്‍ബാരിയിലെ ജി.എം.സി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്രവാദ സംഘടനയായ ഉള്‍ഫയാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വൃത്തങ്ങള്‍ ആരോപിച്ചു. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ അസമില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. നവംബര്‍ ആദ്യം ഉള്‍ഫയുടെ രണ്ട് പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇന്നത്തെ സ്‌ഫോടന പരമ്പരയെന്ന് കരുതപ്പെടുന്നു.



Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page