Mathrubhumi

ചൈനയില്‍ ഖനിയില്‍ സ്‌ഫോടനം: മരണം 87 ആയി

Posted on: 22 Nov 2009



ബെയ്ജിങ്: ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി. ഖനിക്കുള്ളില്‍ കുടുങ്ങിയ 21 പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. വടക്കന്‍ ചൈനയില്‍ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഷിന്‍ഷിങ് ഖനിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. അപകടം നടക്കുമ്പോള്‍ 528 തൊഴിലാളികള്‍ ഖനിയിലുണ്ടായിരുന്നു. 408 പേരെ രക്ഷപ്പെടുത്തി.
Pathravarthakal

News in this Section