Mathrubhumi

അസമിലും ത്രിപുരയിലും ഗുജറാത്തിലും പുതിയ ഗവര്‍ണര്‍മാര്‍

Posted on: 22 Nov 2009


ന്യൂഡല്‍ഹി: അസം, ത്രിപുര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. മുന്‍ ഒറീസ്സ മുഖ്യമന്ത്രി ജെ.ബി. പട്‌നായിക്കിനെ അസമിലും ത്രിപുര ഗവര്‍ണര്‍ കംലാ ബനിവാളിനെ ഗുജറാത്തിലും ഡി.വൈ. പാട്ടീലിനെ ത്രിപുരയിലും പുതിയ ഗവര്‍ണര്‍മാരായി നിയമിച്ചതായി രാഷ്ട്രപതിഭവന്‍ അറിയിച്ചു. ഒറീസ കോണ്‍ഗ്രസിലെ അതികായനും മുന്‍ മുഖ്യമന്ത്രിയുമായ ജെ.ബി പട്‌നായിക്ക് ഇതാദ്യമായാണ് ഗവര്‍ണര്‍ പദവിയിലെത്തുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണനാണ് ഡി.വൈ.പാട്ടീല്‍
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page