Mathrubhumi

വടകരയ്ക്ക് സമീപം കടയിലേക്ക് കാര്‍ ഇടിച്ചുകയറി 2 മരണം

Posted on: 22 Nov 2009



വടകര: ദേശീയ പാതയില്‍ വടകരയ്ക്ക് സമീപം കരിമ്പനപാലത്ത് കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ചെറിയ കയ്യില്‍ സതീശന്‍, തൈക്കൂട്ടത്തില്‍ പ്രകാശന്‍ എന്നിവരാണ് ശനിയാഴ്ച രാത്രി എട്ടരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഡ്രൈവര്‍മാരായ ഇരുവരും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാര്‍ ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
Pathravarthakal

News in this Section