Mathrubhumi

ഇന്ത്യക്കാര്‍ക്ക് കാനഡയില്‍ അതിവേഗ ബിസിനസ് വിസ

Posted on: 22 Nov 2009


ടൊറണ്ടോ: ഇന്ത്യയില്‍നിന്നുള്ള ബിസിനസ്സുകാര്‍ക്കായി കാനഡ പുതിയ അതിവേഗ വിസ സംവിധാനം ഏര്‍പ്പെടുത്തുന്നു. പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ മന്ത്രി ജേസണ്‍ കെന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ-കാനഡ വ്യപാര ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പുതിയ സംവിധാനത്തില്‍ ബിസിനസ് ആവശ്യത്തിനായി ഇന്ത്യയില്‍നിന്നും ലഭിക്കുന്ന വിസാ അപേക്ഷകള്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കും. ഇന്ത്യയുമായി ഒരു ആണവസഹകരണ ഉടമ്പടിയിലും സംയുക്ത നിക്ഷേപ സംരക്ഷണ സമ്മതപത്രത്തിലും ഒപ്പുവെക്കാന്‍ കാനഡ ഉദ്ദേശിക്കുന്നുണ്ട്.

കാനഡയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിയാക്കാനും പരസ്​പര വ്യാപാരം അഞ്ചു വര്‍ഷത്തിനുള്ളില്‍ 1500 കോടി ഡോളറാക്കി ഉയര്‍ത്താനും കാനഡയ്ക്കു പദ്ധതിയുണ്ടെന്ന് ജേസണ്‍ കെന്നെ പറഞ്ഞു.

Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page