ഷെറിനെ തെളിവെടുപ്പിന് വീട്ടില്‍ കൊണ്ടുവന്നു
Posted on: 22 Nov 2009

ചെങ്ങന്നൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ, കൊലപാതകം നടന്ന തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു.
സി.ഐ. പി.ജ്യോതികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ശനിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് ഷെറിനെ കൊണ്ടുവന്നത്. ഇതറിഞ്ഞ് ജനം വീടിനുചുറ്റും തടിച്ചുകൂടി. സ്ത്രീകളടക്കമുള്ള ചിലര്‍ ഷെറിനെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്തു.
ഷെറിനെ വീടിനു മുന്‍വശത്തുനിന്ന് ആദ്യം കിണറിന്റെ ഭാഗത്തേക്കാണ് പോലീസ് കൊണ്ടുപോയത്. കൊലപാതകം നടന്ന ദിവസം രാത്രിയിലെ സംഭവങ്ങള്‍ അവര്‍ പോലീസിനോട് വിവരിച്ചു.
ഏഴാം തീയതി രാത്രി 11.45നുശേഷം ബാസിദ് അലിയും മറ്റു രണ്ടുപേരും കിണറിനു പിന്നിലുള്ള മതില്‍ ചാടിക്കടന്നാണ് കാരണവേഴ്‌സ് വില്ലയില്‍ എത്തിയതെന്ന് ഷെറിന്‍ പറഞ്ഞു. ഇവര്‍ക്കായി അടുക്കളഭാഗത്തെ വാതില്‍ തുറന്നുകൊടുത്തത് താനാണെന്നും ഷെറിന്‍ പോലീസിനോട് പറഞ്ഞു.
വീടിനുള്ളില്‍ കയറിയശേഷം, ബാസിദ് ഒഴികെയുള്ളവര്‍ കോണിപ്പടി കയറി മുകള്‍നിലയിലെ മുറിയിലിരുന്നു. താഴെ നിന്നിരുന്ന ബാസിദ്, ഷെറിന്റെ മുറിയില്‍ കയറി പണവും ആഭരണങ്ങളും എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു.
പണവും ആഭരണങ്ങളും ഇല്ലെന്നു പറഞ്ഞപ്പോള്‍ മുറി മുഴുവന്‍ തിരഞ്ഞശേഷം കാരണവര്‍ കിടക്കുന്ന മുറി ഏതെന്ന് ചോദിച്ചു. തുടര്‍ന്ന് ബാസിദ് കൂട്ടാളികളെ ഫോണ്‍ചെയ്ത് താഴെ വരുത്തിയശേഷം കാരണവരുടെ മുറിയിലേക്കു കയറി. ഇതോടെ താന്‍ സ്വന്തം മുറിയില്‍ക്കയറി വാതിലടച്ചെന്നും അടുത്ത ദിവസമാണ് കാരണവര്‍ മരിച്ച വിവരം അറിഞ്ഞതെന്നുമാണ് ഷെറിന്‍ പോലീസിനോട് വിശദീകരിച്ചത്.
കാരണവേഴ്‌സ് വില്ലയിലെ എല്ലാ മുറിയിലും ഷെറിനെ കൊണ്ടുപോയി പോലീസ് തെളിവെടുത്തു. കാരണവരുടെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയും തുറന്നു പരിശോധിച്ചു.
തെളിവെടുപ്പിനായി ഷെറിനെ കൊണ്ടുവന്നപ്പോള്‍ വീട്ടില്‍ കാരണവരുടെ സഹോദരി രാധാമണിയും ബന്ധുവായ മിനിയും ഉണ്ടായിരുന്നു. ഇവരെ കണ്ടതും ഷെറിന്‍ മുഖം കുനിച്ചു.
അഞ്ചേകാലോടെ ഷെറിനെ പോലീസ് തിരിച്ചുകൊണ്ടുപോകാന്‍ ഒരുങ്ങുമ്പോള്‍ ഗേറ്റിനു മുന്നില്‍ തിങ്ങിക്കൂടിയിരുന്ന ജനങ്ങള്‍ വഴിമുടക്കി നിന്നു. ഇവരെ വിരട്ടിമാറ്റിയ ശേഷമാണ് ഷെറിനുമായി പോലീസിന് മടങ്ങാനായത്.

ബാസിദ് അലിയുടെ സുഹൃത്തുക്കളെയും തിരയുന്നു
ചെങ്ങന്നൂര്‍: കാരണവര്‍ വധക്കേസിലെ സൂത്രധാരന്‍ ബാസിദ്അലിയുടെ അടുപ്പക്കാരെ തേടി വടക്കന്‍ ജില്ലകളില്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ട എട്ടാം തീയതിക്കുമുമ്പ് ബാസിദ് മലപ്പുറം, കോഴിക്കോട് ജില്ലകളിലുണ്ടായിരുന്നു.
ഇരുപതു ദിവസത്തിനിടെ ഇയാള്‍ ഏഴു വാഹനങ്ങള്‍ എടുത്ത് യാത്രചെയ്തിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തില്‍ ഏതാനും വാഹനങ്ങള്‍ വരുത്തി അന്വേഷണസംഘം ഡ്രൈവര്‍മാരെ ചോദ്യംചെയ്തു. ഫലപ്രദമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ബാസിദിന് അടുപ്പമുള്ള ധാരാളംപേര്‍ വടക്കന്‍ജില്ലകളിലുണ്ട്. അവര്‍വഴി ബാസിദിന്റെ ഒളിത്താവളം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.
ബാസിദിന് അടുപ്പമുള്ള എറണാകുളം സ്വദേശിയായ ഒരു പെണ്‍കുട്ടിവഴി ഇയാളുടെ താവളം കണ്ടെത്താന്‍ നടത്തിയ ശ്രമവും വിഫലമായി. ഈ സാഹചര്യത്തില്‍ യോഗം ചേര്‍ന്ന ഉന്നതതല പോലീസുദ്യോഗസ്ഥര്‍ അന്വേഷണ പുരോഗതി അവലോകനം ചെയ്തു. പ്രതികളെ പിടികൂടാന്‍ ഇനാം പ്രഖ്യാപിച്ച് പൊതുജന സഹായം തേടാനും നീക്കമുണ്ട്.
Related News in Print Edition: