മുരളീധരനെ തിരിച്ചെടുക്കല്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ചുമാത്രം- മൊഹ്‌സിന
Posted on: 22 Nov 2009
ന്യൂഡല്‍ഹി: കെ. മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ കെ.പി.സി.സി. നേതൃത്വത്തോട് ആലോചിച്ചുമാത്രമേ തീരുമാനം കൈക്കൊള്ളൂവെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായ് അറിയിച്ചു. പാര്‍ട്ടിയില്‍ ആളെ ചേര്‍ക്കുന്നതിനുള്ള വിവേചനാധികാരം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കാണെന്ന് മൊഹ്‌സിനാകിദ്വായ് പറഞ്ഞു.
മുരളീധരനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇന്നോ നാളെയോ എടുക്കാന്‍ പറ്റുന്ന തീരുമാനമല്ല ഇതെന്നും സമയമെടുക്കുമെന്നുമായിരുന്നു അവരുടെ മറുപടി
പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന മുരളീധരന്റെ അഭ്യര്‍ഥനയോട് ഹൈക്കമാന്‍ഡ്‌വൃത്തങ്ങള്‍ക്ക് അനുകൂല സമീപനമുണ്ട്. എന്നാല്‍ തീരുമാനം അടിച്ചേല്പിച്ചുവെന്ന പരാതി ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡിനു നിര്‍ബന്ധമുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനതലത്തില്‍ സമവായമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയും പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും മുരളീധരനോട് സമവായത്തിന്റെ അന്തരീക്ഷം ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്തെ പാര്‍ട്ടി അണികളിലും അനുഭാവികളിലും അനുകൂല അന്തരീക്ഷം വളര്‍ത്തിയെടുക്കണമെന്നും വയലാര്‍ രവി, മുരളീധരനോട് പറഞ്ഞിരുന്നു. പ്രകോപിതനാകരുതെന്നും എ.കെ.ആന്റണി നിര്‍ദേശിച്ചിരുന്നു.
തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ നല്‍കിയ കത്ത് കെ.പി.സി.സി.ക്ക് കൈമാറുമെന്നും മൊഹ്‌സിന കിദ്വായ് പറഞ്ഞു.

Related News in Print Edition: