Mathrubhumi

സൂചിക 17,000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു

Posted on: 20 Nov 2009



മുംബൈ : നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി ലാഭത്തിലേക്ക് തിരിച്ചു കയറി. സെന്‍സെക്‌സ് 236.20 പോയിന്റും നിഫ്റ്റി 63.45 പോയിന്റും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒയില്‍ ആന്‍ഡ് ഗ്യാസ്, ബാങ്കിങ്ങ്, മെറ്റല്‍, ടെക്ക്‌നോളജി എന്നീ മേഖലകളിലെ ഓഹരികളാണ് വിപണിയെ ലാഭത്തിലേക്ക് നയിച്ചത്.

16,772.75 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,041.79 എന്ന നിലയിലേക്ക് ഉയര്‍ന്നതിനു ശേഷം 17,021.85 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് ഒരവസരത്തില്‍ 16,635.75 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു.

4988.00 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി 5052.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഒരവസരത്തില്‍ 5063.30 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു.

എ. സി. സി, ഹിന്‍ഡാല്‍ക്കൊ, സെയില്‍, ടാറ്റാ സ്റ്റീല്‍, എന്നീ ഓഹരികള്‍ മൂന്നു ശതമാനത്തിനു മുകളില്‍ ലാഭം നേടിയപ്പോള്‍ സുസ്ലോണ്‍ എനര്‍ജി, റിലയന്‍സ് ക്യാപിറ്റല്‍ എന്നീ ഓഹരികള്‍ റണ്ടു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി.

Pathravarthakal

News in this Section