Mathrubhumi

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മുതലാളിത്ത ആശയം: വി.എസ്‌

Posted on: 20 Nov 2009



ന്യൂഡല്‍ഹി: കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ത്തന്നെ കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ വളര്‍ന്നുവരുന്നുവെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ഇത് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക കമ്യൂണിസ്റ്റ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എസ്.അച്യുതാനന്ദന്‍.

ഭരണകൂടങ്ങള്‍ മുതലാളിത്ത ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
Pathravarthakal

News in this Section