Mathrubhumi

പോള്‍ വധം: കുറ്റപത്രം സമര്‍പ്പിച്ചു

Posted on: 19 Nov 2009



ആലപ്പുഴ: പോള്‍ മുത്തൂറ്റ് വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. രാമങ്കിരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 25 പ്രതികളാണ് കേസിലുള്ളത്.

ചങ്ങനാശേരി ക്വട്ടേഷന്‍ സംഘം തലവന്‍ ജയചന്ദ്രനാണ് ഒന്നാം പ്രതി. പോളിനെ കുത്തിയെന്ന് പൊലീസ് പറയുന്ന കാരി സതീശന്‍ രണ്ടാം പ്രതിയും സത്താര്‍ മൂന്നാം പ്രതിയുമാണ്. ഓംപ്രകാശ് 24-ാം പ്രതിയും പുത്തന്‍പാലം രാജേഷ് 25-ാം പ്രതിയുമാണ്. ഗുണ്ടാ നേതാക്കളായ ഓംപ്രകാശിനും രാജേഷിനുമെതിരെ തെളിവു നശിപ്പിച്ച കേസിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

120 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. മൊത്തം 180 സാക്ഷികളാണുള്ളത്.

പ്രതികളായ സത്താറിനെയും കാരി സതീശനെയും ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി.
Pathravarthakal

News in this Section