Mathrubhumi

പ്രതി സയനൈഡ് കഴിച്ച് മരിച്ചു

Posted on: 19 Nov 2009



പത്തനംതിട്ട: ഇടിമണ്ണിക്കല്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പ്രതിയായ ജീവനക്കാരന്‍ തെളിവെടുപ്പിനിടയില്‍ സയനൈഡ് കഴിച്ച് മരിച്ചു. പൊന്‍കുന്നം സ്വദേശി ബിനുവാണു മരിച്ചത്. ജ്വല്ലറിയില്‍നിന്നു പലപ്പോഴായി പണികള്‍ക്കായി കൊണ്ടുപോയ 750 ഗ്രാം സ്വര്‍ണം ബിനു തിരിച്ചേല്‍പ്പിക്കാനുണ്ടെന്ന് ഉടമ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നഗരത്തിലെ ചില സ്ഥലങ്ങളില്‍ പണിക്കായി ഏല്‍പിച്ചിട്ടുണ്ടെന്നു ബിനു പറഞ്ഞു. തെളിവെടുപ്പിനായി ഒരു കടയില്‍ ബിനുവിനെ കൊണ്ടുചെന്നപ്പോള്‍ മുഖം കഴുകാനെന്നു പറഞ്ഞ് അകത്തേക്കു കയറി അവിടെ സൂക്ഷിച്ചിരുന്ന സയനൈഡ് ലായനി കുടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
Pathravarthakal

News in this Section