Mathrubhumi

ഹമീദ് കര്‍സായി സ്ഥാനമേറ്റു

Posted on: 19 Nov 2009



കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റായി ഹമീദ് കര്‍സായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതു രണ്ടാം തവണയാണ് കര്‍സായി അഫ്ഗാന്റെ പ്രസിഡന്റാവുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ചടങ്ങില്‍ പങ്കെടുത്തു. കര്‍സായിയുടെ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് അഫ്ഗാനിലെങ്ങും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍, പാക്കിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി തുടങ്ങി നാല്‍പ്പതോളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
Pathravarthakal

News in this Section