
കാസര്‍കോട്: നടപടികള്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി
Posted on: 19 Nov 2009
കൊച്ചി: കാസര്‍കോട്ട് സാമുദായിക സംഘട്ടനങ്ങള്‍ തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. അടുത്ത ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കാസര്‍കോട് ജില്ലയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതായി സപ്തംബറില്‍ കോടതി പറഞ്ഞിരുന്നു. ഹിന്ദു- മുസ്‌ലിം സംഘര്‍ഷങ്ങള്‍ ആശങ്കാജനകമാണെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എന്തൊക്കെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.







