Mathrubhumi

മന്ത്രിയുടെ എസ്‌കോര്‍ട്ട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് 4-പേര്‍ക്ക് പരിക്ക്‌

Posted on: 19 Nov 2009



എടക്കാട്: ദേവസ്വം മന്ത്രി കടന്നപ്പളളി രാമചന്ദ്രന് എസ്‌കോര്‍ട്ട് പോയ ജീപ്പും ലോറിയും തമ്മിലിടിച്ച് നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു.

രാവിലെ എടക്കാട് ബസാറിനടുത്താണ് അപകടം നടന്നത്. തലശ്ശേരിയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐ ദിനേശന്‍, ഡ്രൈവര്‍ ഷമീം, പോലീസുകാരായ സാബു, പ്രേമന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ തലശ്ശേരി സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
Pathravarthakal

News in this Section