Mathrubhumi

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: 19 Nov 2009



മുംബൈ : നേരിയ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി കൂടുതല്‍ താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‌സെക്‌സ് 213.13 പോയിന്റും നിഫ്റ്റി 65.70 പോയിന്റും നഷ്ടം രേഖപ്പെടുത്തി. വില്‍പ്പന സമ്മര്‍ദം വിപണിയെ പിടിച്ചുലച്ചപ്പോള്‍ റിയാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെക്ക്‌നോളജി, ടെലിക്കോം, മെറ്റല്‍ എന്നീ മേഖലകളിലുളള ഓഹരികളാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.

17,.004.98 പോയന്റില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,712.33 എന്ന നിലയിലേക്ക് താഴ്ന്നതിനു ശേഷം 16,785.65 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 5054.95 പോയന്റില്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4989.00 എന്ന നിലയിലാണ് വ്യാപാരം ആവസാനിപ്പിച്ചത്. നിഫ്റ്റി ഒരവസരത്തില്‍ 4963.70 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.



Pathravarthakal

News in this Section