Mathrubhumi

ബസ് കത്തിക്കല്‍ ആസൂത്രണം ചെയ്തത് തടിയന്റവിട നസീര്‍

Posted on: 19 Nov 2009



കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ ആസൂത്രണം ചെയ്തത് തീവ്രവാദ കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന തടിയന്റവിട നസീറാണെന്ന് വ്യക്തമായി. കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശി നവാസിന ചോദ്യം ചെയ്തതില്‍നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. ഇതോടെ കേസിലെ പ്രതിപ്പട്ടിക മാറും.

കേസില്‍ മുന്‍പ് കീഴങ്ങിയ മൂന്നുപേര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് സൂചന. അന്വേഷണം വഴിതെറ്റിക്കാന്‍ തീവ്രവാദ സംഘടനകള്‍ മൂവരെയും ഉപയോഗിച്ചുവെന്നാണ് കരുതുന്നത്. ഷെരീഫ്, ഉമര്‍ ഫറൂഖ്, അബ്ദുള്‍ റഹീം എന്നിവരാണ് ഇത്തരത്തില്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയത്.

ആലുവയിലെ ഒരു ലോഡ്ജില്‍ ആയിരുന്നു ബസ് കത്തിക്കലിന്റെ ഗൂഢാലോചന നടന്നത്. മജീദ് പറമ്പായി ഉള്‍പ്പെടെ ഉള്ളവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആറുപേര്‍ ചേര്‍ന്നാണ് ബസ് തട്ടിയെടുത്തതെന്ന് ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചു. 2005 സെപ്തംബര്‍ അഞ്ചിനാണ് കേസിന് ആസ്​പദമായ സംഭവം നടന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് തട്ടിയെടുത്ത് കളമശേരിയില്‍വച്ച് കത്തിക്കുകയായിരുന്നു.
Pathravarthakal

News in this Section