Mathrubhumi

ഒന്നാം ടെസ്റ്റ്്: ഇന്ത്യ പൊരുതുന്നു

Posted on: 19 Nov 2009



അഹമ്മദാബാദ്: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു.

ഒന്നാമിന്നിങ്‌സില്‍ 334 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തിട്ടുണ്ട്. 51 റണ്‍സെടുത്ത സെവാഗിന്റെയും 38 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 74 റണ്‍സുമായി ഗൗതം ഗംഭീറും 12 റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ അമിത് മിശ്രയുമാണ് ക്രീസില്‍. ഇപ്പോഴും ഇന്ത്യ 144 റണ്‍സിന് പിന്നിലാണ്.

നേരത്തെ ശ്രീലങ്ക ഒന്നാമിന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 760 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. മഹേല ജയവര്‍ധനെ 275ഉം പ്രസന്ന ജയവര്‍ധനെ പുറത്താകാതെ 154ഉം റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 346 റണ്‍സെടുത്തു. ഇത് ലോകറെക്കോഡാണ്. 72 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്തത്.
Pathravarthakal

News in this Section