Mathrubhumi

റാണയ്ക്ക് കുറ്റപത്രം നല്‍കാനുള്ള തീയതി നീട്ടി

Posted on: 18 Nov 2009



വാഷിങ്ടണ്‍: അറസ്റ്റിലായ തഹാവുര്‍ ഹുസൈന്‍ റാണയ്ക്ക് ജനവരി 14നകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഷിക്കാഗോ കോടതി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോട് (എഫ്.ബി.ഐ.) ആവശ്യപ്പെട്ടു. ഇന്ത്യയിലും ഡെന്‍മാര്‍ക്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഷിക്കാഗോ സ്വദേശിയായ റാണയെ കഴിഞ്ഞ മാസമാണ് എഫ്.ബി.ഐ. അറസ്റ്റ് ചെയ്തത്.

യു.എസ്. അറ്റോര്‍ണി പാട്രിക് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ അപേക്ഷയെ തുടര്‍ന്നാണ് റാണയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീയതി യു.എസ്. ഡിസ്ട്രക്റ്റ് കോടതി നീട്ടിയത്. റാണയുടെ ജാമ്യഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും.
Pathravarthakal

News in this Section