
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത കൂടി
Posted on: 13 Nov 2009
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്തകൂടി അനുവദിച്ചു. ഇക്കൊല്ലം ജൂലായ് ഒന്നുമുതലുള്ള ഒമ്പത് ശതമാനം ക്ഷാമബത്തയാണ് അനുവദിച്ചത്. പെന്‍ഷന്‍കാര്‍ക്ക് ജൂലായ് ഒന്ന് മുതലുള്ള ഡി.എ. കുടിശ്ശിക ഉള്‍പ്പടെയാണ് അടുത്ത മാസത്തെ പെന്‍ഷന്‍ നല്‍കുക. ജീവനക്കാര്‍ക്ക് നവംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം ഇപ്പോള്‍ അനുവദിച്ച ഡി.എ. വാങ്ങാം. അവര്‍ക്ക് ജൂലായ് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള ക്ഷാമബത്ത കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. ഈ ഡി.എ. പ്രഖ്യാപനത്തോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 64 ശതമാനമായി ഉയര്‍ന്നു. പ്രതിമാസ അധികച്ചെലവ് 56.16 കോടി രൂപയാണ്.
Related News in Print Edition:







