രാജിവെക്കാന്‍ ബംഗാള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം
Posted on: 13 Nov 2009
കിരണ്‍മയിയുടെ ആവശ്യത്തോട് സമ്മിശ്ര പ്രതികരണം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുവന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പശ്ചിമബംഗാളിലുണ്ടായ വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണമെന്ന് ഇടതുമുന്നണിയില്‍തന്നെ ആവശ്യമുയരുന്നു. കാലാവധി തികയുന്ന 2011 വരെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനെക്കാള്‍ അഭിമാനകരം അതാവുമെന്നാണ് ഇടതുമുന്നണിയില്‍ ഒരുവിഭാഗത്തിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷത്തിരിക്കാനും തയ്യാറാണെന്ന് അവര്‍ പറയുന്നു.
സംസ്ഥാനത്ത് ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കേണ്ട സമയമായെന്ന് കഴിഞ്ഞദിവസം ബംഗാള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രസിഡന്റും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ കിരണ്‍മയി നന്ദ അഭിപ്രായപ്പെട്ടിരുന്നു. ജനവിധി എതിരായ സ്ഥിതിക്ക് ഇടതുപക്ഷം രാജിവെച്ച് പ്രതിപക്ഷത്തിരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തോടു യോജിക്കുന്നവര്‍ മുന്നണിയില്‍ ഏറെയുണ്ടെന്നാണ് സൂചന. കിരണ്‍മയിയുടെ അഭിപ്രായപ്രകടനം മുന്നണിയെ പരസ്യമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കിരണ്‍മയി നന്ദയുടെ പ്രസ്താവനയോട് വിവിധ കക്ഷി നേതാക്കള്‍ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. ഉപതിരഞ്ഞെടുപ്പിലെ തോല്‍വി തിരിച്ചടിയായി കണുന്നില്ലെന്നാണ് സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ പ്രതികരിച്ചത്.
അതിനിടെ, സി.പി.എം. നേതൃത്വം കിരണ്‍മയിയുടെ ആവശ്യത്തെ രൂക്ഷമായി വിമര്‍ശിച്ചു. ''അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനത്തെ നയിക്കാനുള്ള ജനവിധിയാണ് ഇടതുസര്‍ക്കാരിന് ലഭിച്ചത്. അതുകൊണ്ട്, ജനങ്ങളുടെ താത്കാലിക പ്രതികരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ രാജിവെക്കേണ്ട ആവശ്യമില്ല''- മുതിര്‍ന്ന സി.പി.എം. നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമള്‍ ചക്രവര്‍ത്തി പറഞ്ഞു.
തിരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന ആവശ്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ചആവശ്യമുണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ക്ഷിതി ഗോസ്വാമി പറഞ്ഞത്. ''അത്തരമൊരു സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. ഏതു തീരുമാനവും വേണ്ടത്ര ആലോചിച്ചുമാത്രമേ എടുക്കാവൂ''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിരണ്‍മയി ഉന്നയിച്ച ആവശ്യം ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി യോഗം വിളിക്കണമെന്ന് താന്‍ മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസിനോട് ആവശ്യപ്പെടുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി അശോക് ഘോഷ് പറഞ്ഞു.

Related News in Print Edition: