Mathrubhumi

ജെസീക്കലാല്‍ വധം: മനു ശര്‍മ്മ കീഴടങ്ങി

Posted on: 10 Nov 2009



ന്യൂഡല്‍ഹി: മോഡല്‍ ജസീക്കലാല്‍ വധക്കേസില്‍ പരോളിലിറങ്ങി വിവാദം സൃഷ്ടിച്ച മനുശര്‍മ്മ ഡല്‍ഹി പോലീസിന്റെ മുന്‍പാകെ കീഴടങ്ങി. മനുശര്‍മ്മ പരോള്‍ നിബന്ധനകള്‍ ലംഘിച്ചതാണ് വിവാദമായത്. മനു ശര്‍മ്മയ്ക്ക് പരോള്‍ അനുവദിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശയും വിവാദമായിരുന്നു. എന്നാല്‍, മനു ശര്‍മ്മയുടെ ജാമ്യം റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

1999 ഏപ്രില്‍ 29ന് ജസീക്കലാലിനെ കൊലപ്പെടുത്തിയ കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ബിസിനസുകാരനായ മനു ശര്‍മ്മ. അമ്മയ്ക്ക് സുഖമില്ലെന്ന കാരണം കാണിച്ച് പരോളിലിറങ്ങിയ ശര്‍മ്മയെ ചണ്ഡിഗഢിലെ ഒരു നൈറ്റ് ക്ലബില്‍ കണ്ടതാണ് വിവാദമായത്. മനു ശര്‍മ്മ ഡല്‍ഹി നഗരം വിട്ടതിനെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Pathravarthakal

News in this Section