Mathrubhumi

രാജസ്ഥാനില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഓരോ സീറ്റ്‌

Posted on: 10 Nov 2009



ജയ്പ്പൂര്‍: രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഓരോ സീറ്റുവീതം നേടി. ടോഡാഭിം സീറ്റിലാണ് ബി.ജെ.പി വിജയിച്ചത്. കോണ്‍ഗ്രസിലെ ശിവദയാല്‍ മീണയെ 8200 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥി രമേഷ് ചന്ദ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ കിരോരി ലാല്‍ മീണ വിജയിച്ച സീറ്റാണ് ഇത്. അദ്ദേഹം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. അന്ന് കോണ്‍ഗ്രസിനും ബി.ജെ.പിക്കും കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ടിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടന്ന സിലുംബര്‍ സീറ്റില്‍ കോണ്‍ഗ്രസിലെ ബസന്തി മീണയാണ് വിജയിച്ചത്. ബി.ജെ.പിയുടെ അമൃത് ലാലിനെ 3000 വോട്ടുകള്‍ക്കാണ് ബസന്തി വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. ഇതോടെ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 102 ഉം ബി.ജെ.പിയുടേത് 79 തുമായി.
Pathravarthakal

News in this Section