
ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ സ്‌കൂള്‍ കെട്ടിടം തകര്‍ത്തു
Posted on: 10 Nov 2009
ലാത്തേഹാര്‍: ജാര്‍ഖണ്ഡിലെ ബാന്‍ബിറൂവില്‍ മാവോവാദികള്‍ സ്‌കൂള്‍ കെട്ടിടം തകര്‍ത്തു. തിങ്കളാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാസേന ഈ സ്‌കൂളിനെ ഒരു ക്യാമ്പാക്കിമാറ്റുന്നത് തടയുക എന്ന ലക്ഷ്യവുമായാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സൂപ്രണ്ട് കുല്‍ദീപ് ദ്വിവേദി പറഞ്ഞു. നവംബര്‍ 25നാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.







