Mathrubhumi

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി മുന്നേറ്റം

Posted on: 10 Nov 2009



ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എട്ടു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഫിറോസാബാദ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാജ് ബബ്ബാര്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവിനേക്കാള്‍ 4,000 ത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. ലഖ്‌നൗ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസും ഝാന്‍സി സീറ്റില്‍ ബി.എസ്.പി വിമതനുമാണ് മുന്നില്‍.
Pathravarthakal

News in this Section