Mathrubhumi

ഓഹരി വിപണികള്‍ ഇന്നും നേട്ടത്തില്‍

Posted on: 10 Nov 2009



മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും മുന്നേറ്റം. ആഗോള വിപണികളിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ വിപണിയിലും അനുകൂല പ്രതികരണമുണ്ടാക്കിയത്. സെന്‍സെക്‌സ് 100 പോയിന്റും നിഫ്റ്റി 35 പോയിന്റും മുന്നേറി. ഉച്ചയ്ക്ക് 12 മണിക്ക് സെന്‍സെക്‌സ് 126 പോയിന്റ് കയറി 16,625 ലും നിഫ്റ്റി 37 പോയിന്റ് നേട്ടവുമായി 4935 ലുമാണ് വ്യാപാരം നടന്നത്.

എന്‍.എം.ഡി.സി. ജയിന്‍ കോ., ജയിന്‍ ഇറിഗേഷന്‍, ഹിന്ദ് കോപ്പര്‍, ജെ.എസ്.ഡബ്ലു തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടം കൊയ്തു. അതേ സമയം സെന്‍ട്രല്‍ ബാങ്ക്, ഗ്ലെന്‍ഫാര്‍മ, എഡ്യൂകോമ്പ്, കോള്‍ഗേറ്റ് തുടങ്ങിയ ഓഹരികള്‍ക്ക് നേരിയ നഷ്ടം നേരിട്ടു.
Pathravarthakal

News in this Section