Mathrubhumi

ത്രിപുരയില്‍ ആറു ഗ്രാമീണര്‍ വെടിയേറ്റ് മരിച്ചു

Posted on: 10 Nov 2009



അഗര്‍ത്തല: ഗോത്രവര്‍ഗ്ഗ വിഘടനവാദികള്‍ നടത്തിയ വെടിവെപ്പില്‍ ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ബന്ദിരാമ ഗ്രാമത്തിലായിരുന്നു ആക്രമണം. ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗ്രാമമാണിത്.

നിരോധിക്കപ്പെട്ട നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍.എല്‍. എഫ്.ടി.) പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസിന് മുന്‍പാകെ കീഴടങ്ങിയ എന്‍.എല്‍.എഫ്.ടി. പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടവര്‍.
Pathravarthakal

News in this Section