കരാട്ടെ മത്സരത്തിനിടെ യുവാവ് മരിച്ചു
Posted on: 10 Nov 2009
കോഴിക്കോട്: കരാട്ടെ ടൂര്‍ണമെന്റിനിടെ മത്സരാര്‍ഥിയായ യുവാവ് മരിച്ചു. മലപ്പുറം ചെട്ടിപ്പടി തെക്കകത്ത് ഹംസക്കോയയുടെ മകന്‍ ഉവൈസ് (19) ആണ് മരിച്ചത്.മത്സരത്തിനുശേഷം കുഴഞ്ഞുവീണാണ് മരിച്ചതെന്നും മത്സരത്തിനിടെ കഴുത്തിന് ചവിട്ടേറ്റാണ് അപകടം സംഭവിച്ചതെന്നും വാദമുയര്‍ന്നിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് മരിച്ച ഉവൈസ്.
കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കാജു - കാഡോ കരാട്ടെ ടൂര്‍ണമെന്റിനിടെയാണ് സംഭവം. തൈക്വാണ്‍ഡോ അഭ്യാസിയായ ഉവൈസ് 40 - 45 കിലോ ഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. നാല് റൗണ്ടിന് ശേഷം തോറ്റ് പുറത്തായ യുവാവ് റിങ്ങില്‍ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ കുഴഞ്ഞു വീണുവെന്നും സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ മത്സരത്തിനിടെ എതിരാളിയില്‍ നിന്ന് കഴുത്തിന് ചവിട്ടേറ്റ ഉവൈസ് റിങ്ങില്‍ തന്നെ കുഴഞ്ഞ് വീണതായും പറയുന്നുണ്ട്.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഉവൈസും കോഴിക്കോട് സ്വദേശിയും തമ്മില്‍ മത്സരം നടന്നത്.
ചെട്ടിപ്പടിയിലെ തൈക്വാണ്‍ഡോ ക്ലബ് അംഗമാണ് ഉവൈസ്. ഒന്നരവര്‍ഷമായി പരിശീലനം നടത്തുന്നുണ്ട്. ക്ലബില്‍ നിന്ന് 26 പേരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മത്സ്യത്തൊഴിലാളിയായ ഹംസക്കോയയുടെയും മൈമൂനത്തിന്റെയും മകനാണ് ഉവൈസ്. മുനീര്‍, അമീര്‍, നസ്‌ലി, സീനത്ത് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.