മൂന്നില്‍ മൂന്നും യു.ഡി.എഫിന്
Posted on: 10 Nov 2009
More Photos

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട യു.ഡി.എഫ് അനുകൂല കുത്തൊഴുക്ക് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും തുടരുന്നു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളും മികച്ച ഭൂരിപക്ഷത്തോടെ തന്നെ യു.ഡി. എഫ് നിലനിര്‍ത്തി. പഴയ സഖാവിനെതിരെ കരുത്തനായ എം.വി. ജയരാജനെ തന്നെ രംഗത്തിറക്കി സി.പി.എം. അഭിമാനപ്പോരാട്ടമാക്കിമാറ്റിയ കണ്ണൂരില്‍ എ.പി. അബ്ദുള്ളക്കുട്ടി 12043 വോട്ടിനും എറണാകുളത്ത് ഡൊമനിക്ക് പ്രസന്റേഷന്‍ 8620 വോട്ടിനും ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍ 4729 വോട്ടിനുമാണ് വിജയിച്ചത്.
കെ.സുധാകരന്‍ (കണ്ണൂര്‍), കെ.സി.വേണുഗോപാല്‍ (ആലപ്പുഴ), കെ.വി. തോമസ് (എറണാകുളം) എന്നിവര്‍ ലോക്‌സഭാംഗങ്ങളായതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആലപ്പുഴയില്‍ ഒഴികെ രണ്ടിടങ്ങളിലും നേരത്തെയുളള ഭൂരിപക്ഷത്തെ മറികടക്കുന്നതായിരുന്നു പുതിയ ഭൂരിപക്ഷം. കണ്ണൂരില്‍ സുധാകരന് കഴിഞ്ഞ തവണ 8613 വോട്ടിന്റെയും കെ.വി. തോമസിന് കഴിഞ്ഞ തവണ 5800 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയില്‍ വേണുഗോപാലിന്റെ ഭൂരിപക്ഷം 16,933 വോട്ടായിരുന്നു.
അബ്ദുളളക്കുട്ടിയുടെ വിജയമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. കോണ്‍ഗ്രിലേയ്ക്ക് മറുകണ്ടം ചാടിയ പഴയ സി.പി.എം. കൂടിയായ അബ്ദുള്ളക്കുട്ടിക്കെതിരെ നെഗറ്റീവ് വോട്ടുകളുണ്ടാകും എന്നായിരുന്നു പൊതുവേയുള്ള പ്രചാരണം. പോരാത്തതിന് കെ.സുധാകരന്റെ നിര്‍ബന്ധത്തിന് വഴങ്ങി അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വ്യാപകമായ എതിര്‍പ്പുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഈ കണക്കുകൂട്ടലുകള്‍ അസ്ഥാനത്താണെന്നു തെളിയിച്ചുകൊണ്ടാണ് അബ്ദുള്ളക്കുട്ടി ഉജ്വല വിജയം കരസ്ഥമാക്കിയത്. ഗോഡ്ഫാദര്‍ എന്നു വിലയിരുത്തപ്പെട്ട കെ.സുധാകരന്‍ 2006ല്‍ നേടിയതിനേക്കാള്‍ നാലായിരം വോട്ടിന്റെ അധികഭൂരിപക്ഷമാണ് അബ്ദുള്ളക്കുട്ടി സ്വന്തമാക്കിയത്. മാത്രവുമല്ല, വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ജയരാജനെതിരെ ലീഡ് നേടാനും ഓരോ റൗണ്ടിലും ലീഡുയര്‍ത്താനും അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞു. പോസ്റ്റല്‍വോട്ടുകളില്‍ മാത്രമായിരുന്നു ജയരാജന് മുന്‍തൂക്കം. അബ്ദുള്ളക്കുട്ടിയുടെ നാല് അപരന്മാര്‍ ചേര്‍ന്ന് 494 വോട്ട് മാത്രമാണ് നേടിയത്.
യു.ഡി.എഫിന് തിരിച്ചടിയായി കൊണ്ട് വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കപ്പെട്ട എസ്.ഡി.പി.ഐ.യുടെ അബ്ദുള്‍ മജീദ് ഫൈസി 3411 വോട്ടാണ് നേടിയത്. എന്‍.ഡി.എഫിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐയുടെ കന്നി തിരഞ്ഞെടുപ്പായിരുന്നു ഇത്. ബി.ജെ.പി.യുടെ കെ.രഞ്ജിത്ത് 5665 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ബി.ജെ.പി. ഇവിടെ ഗണ്യമായി വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഭാഗ്യശീല ചാലാട് താമര ചിഹ്നത്തില്‍ 4519 വോട്ടാണ് നേടിയത്.
എറണാകുളത്തും യു.ഡി.എഫിന് തന്നെയായിരുന്നു വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും കെ.വി. തോമസിനേക്കാള്‍ മൂവായിരത്തിലേറെ വോട്ടിന്റെ അധികഭൂരിപക്ഷമാണ് ഡൊമനിക്ക് പ്രസന്റേഷന്‍ നേടിയത്. സീനുലാലിനെ പാര്‍ട്ടിയിലെ വിഭാഗീയത ബാധിക്കാതിരിക്കുകയും യു.ഡി.എഫ് അനുകൂല പ്രദേശങ്ങളില്‍ വോട്ടെടുപ്പ് ബഹിഷ്‌കരണം വരെ നടക്കുകയും ചെയ്തിട്ടും ഭൂരിപക്ഷം നേടാനായത് ഡൊമനിക്ക് പ്രസന്റേഷന് ഗുണകരമായി.
എറണാകുളത്ത് ബി.ജെ.പി.യുടെ ശോഭാ സുരേന്ദ്രനും വന്‍ മുന്നേറ്റമാണ് നടത്തിയത്. പ്രചാരണ രംഗത്ത് നിറഞ്ഞുനിന്ന ശോഭ 7208 വോട്ടാണ് ഇത്തവണ നേടിയത്. കഴിഞ്ഞ തവണ നെടുമ്പാശ്ശേരി രവി 4902 വോട്ടായിരുന്നു നേടിയിരുന്നത്.
പഴയ ശക്തിദുര്‍ഗം ഒരിക്കല്‍ക്കൂടി കൈമോശം വന്നെങ്കിലും ആലപ്പുഴ മാത്രമാണ് ഇടതുമുന്നണിക്ക് പേരിനെങ്കിലും ആശ്വസിക്കാനുള്ള വക നല്‍കിയത്. കഴിഞ്ഞ തവണ കെ.സി. വേണുഗോപാല്‍ 16933 വോട്ടിന്റെ കൂറ്റന്‍ ലീഡ് നേടിയ മണ്ഡലത്തില്‍ ഇക്കുറി എ.എ. ഷുക്കൂറിന് 4745 വോട്ടിന്റെ ഭൂരിപക്ഷമാണ് സ്വന്തമാക്കാനായത്. നായര്‍ സമുദായ വോട്ട് വന്‍ തോതില്‍ യു.ഡി.എഫിന് എതിരായി വീണതാവാം ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. വലിയ വീരവാദങ്ങളുമായി മത്സരിച്ച പി.ഡി.പി.ക്ക് ഇവിടെ 1804 വോട്ട് മാത്രമാണ് നേടാനായത്. പി.ഡി.പി. ഇടതുമുന്നണിയുടെ ഭാഗമായിരുന്നെങ്കിലുംു ഷുക്കൂര്‍ മോശമല്ലാത്ത മാര്‍ജിനില്‍ വിജയിക്കും എന്നര്‍ഥം. ബി.ജെ.പി.യുടെ കെ.ബാബു 2247 വോട്ട് നേടി. കഴിഞ്ഞ തവണ ബി.ജെ.പി. സ്ഥാനാര്‍ഥി രാധാകൃഷ്ണന്‍ 1118 വോട്ടാണ് നേടിയത്.