നേപ്പാളില്‍ ബസ് കിടങ്ങിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു
Posted on: 08 Nov 2009
കാഠ്മണ്ഡു: നേപ്പാളിന്റെ പടിഞ്ഞാറന്‍ പര്‍വതമേഖലയില്‍ ബസ് കിടങ്ങിലേക്ക് മറിഞ്ഞ് 16 യാത്രക്കാര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. 40 ഓളം യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് ഹംഗസ്പൂര് ഗ്രാമത്തിലെ കൃഷ്ണനഗറില്‍ വെച്ച് അപകടത്തില്‍ പെട്ടത്. 16 പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.
പരിക്കേറ്റവരെ കപിലവസ്തു ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മലയടിവാരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് ഒരു കിടങ്ങിലേക്ക് മറിയുകയായിരുന്നു. ബസ് കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതും മരണസാധ്യത കൂടാന്‍ കാരണമായി.