Mathrubhumi

സാമ്പത്തികവളര്‍ച്ച ത്വരിതഗതിയിലാക്കും: പ്രധാനമന്ത്രി

Posted on: 08 Nov 2009



ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷം 6.5 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴു ശതമാനവും വളര്‍ച്ചാ നിരക്കാണ് രാജ്യം ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച മാത്രമല്ല യുവാക്കള്‍ക്ക് കൂടുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മാന്ദ്യത്തെ വളരെ വേഗത്തില്‍ മറികടന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. മാന്ദ്യം മറികടക്കുന്നതില്‍ ഇന്ത്യ മറ്റു പല രാജ്യങ്ങളേക്കാളും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും സമഗ്രവികസനനയമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്‍മോഹന്‍സിങ് വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമായാല്‍ മികച്ച സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന ഇക്കണോമിക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page